Tuesday, November 8, 2011

അമൃത ടിവിയും ലാ‌ല്‍ ജോസും തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നോ?



അമൃത ടിവിയില്‍ സംവിധായകന്‍ ലാല്‍ ജോസ് അവതരിപ്പിക്കുന്ന “സിനിമാകാര്യങ്ങള്‍” എന്ന പരിപാടി സ്ഥിരമായി കാണാറുണ്ട്. സിനിമയ്ക്ക് പിന്നിലെ വ്യക്തിത്വങ്ങളെ കൂടുതലറിയാനത് ഉപകരിക്കാറുണ്ട്. ലാല്‍ ജോസിന്റെ അവതരണവും മികച്ചതാണ്. വലിയൊരു സംവിധായകായിട്ടുപോലും അതിന്റെയൊന്നും പകിട്ട് കാണിക്കാതെ മുന്നില്‍ വന്നിരിക്കുന്നയാളോട് അയാളുടെ വിഷയത്തില്‍ അജ്ഞത നടിച്ചുകൊണ്ടുള്ള അഭിമുഖം താനൊരു സംഭവമാണെന്ന് കാണിക്കാന്‍ തത്രപ്പെടുന്ന ചില അഭിമുഖക്കാര്‍ക്കെങ്കിലും ഒരു പാഠമാകേണ്ടതാണ്.

എന്നാല്‍ കഴിഞ്ഞയാഴ്ചയില്‍ കാണിച്ച സിനിമാകാര്യങ്ങളില്‍ പരിചയപ്പെടിത്തിയ സ്ഥാപനത്തില്‍ പ്രവേസനം നേടിയാല്‍ ജോലി ഉറപ്പാണെന്ന ലാല്‍ജോസിന്റെ ശുപാര്‍ശ തീര്‍ത്തും നിരുത്തരവാദപരമായിപ്പോയി. ചാലക്കുടിയിലുള്ള EPIC studio എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുകയായിരുന്നു ലാല്‍ജോസ്.
പോളരൈസെഡ് കണ്ണട ഉപയോഗിച്ച് കാണുന്ന 3D സിനിമകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമെന്നാണ് എപ്പിക് സ്റ്റുഡിയോയെ പരിചയപ്പെടുത്തിയത്. ഇപ്പോഴുള്ള സാദാ സിനിമകളെ 3D സിനിമകളാക്കാന്‍ എന്തോ വലിയ ടെക്നോളജി എപ്പിക് സ്റ്റുഡിയോ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെന്നും അങ്ങനെ ഒരോ സിനിമകളും കണ്‍‌വെര്‍ട്ട് ചെയ്യാന്‍ 200 ഓളം തൊഴിലാളികള്‍ വേണ്ടിവരുമെന്നുമാണ് ജീമോന്‍ പറയുന്നത്. ഇത് കേട്ടപാടെ അവിടെ ചേരാനായി കലാകാരന്മാരോട് ലാല്‍ജോസ് ശുപാര്‍ശ ചെയ്യുകയാണ്. മറ്റു സാധ്യതകള്‍ പോലല്ല ഇവിടെ ജോലി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തൊഴില്‍ ലഭിക്കണമെങ്കില്‍ എപികില്‍ ട്രെയിനിംഗിന് ചേരണം. 1.25 ലക്ഷം രൂപയാണ് ഫീസ്. എന്നാല്‍ എപിക് അവകാശപ്പെടുന്നതുപോലെ വളരെ സാധ്യതയുള്ളതാണോ ഈ കോഴ്സ്. സാധാരണ anaglyph 3D ചെയ്യാന്‍ Aftereffects ഉപയോഗിച്ച് വളരെ ലളിതമായി കഴിയും . 3ഡിയില്‍ ഷൂട്ട് ചെയ്ത സിനിമ കോമ്പോസിറ്റ് ചെയ്യാനും വലിയ സാങ്കേതിക ജ്ഞാനമൊന്നും ആവശയമില്ല. അങ്ങനെയിരിക്കെ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ഫീസ് വാങ്ങി എപിക് സ്റ്റുഡിയോ എന്ത് കോഴ്സാണ് നടത്തുന്നത്?







ഒരു അനുഭവസ്ഥന്റെ കുറിപ്പ് youtube ല്‍ കണ്ടത് ഇവിടെ പകര്‍ത്തുന്നു.
"Dear viewers ,my name is Mirash khan ,am a vfx artist have profesional experince in film,Stereoscoping (2d to 3d conversion) is just a portion in a compositing software ,its small area in the software,etu etra valiya karyam akenda oru course alla"

.previos week i went to Epic studios(Calicut) for taking vfx clasess .actualy this group dont have any quality to give education bcos Jeemon and all not going to take clasess,its very ordinery institute and syllabus is waste,and right now its just a franchise of Toonz animations in Calicut,its almost closed,so they r planing for another course for their existance,the owner of this company is actually One Mr;Kumar.not Jeemone !! he dnt have any technical quality and education exept buiness mind,its cheating actually, The softwres using for this method is Nothing but AFTER EFFECTS AND MOCHA.its very basic but powerful tools,for this they r charging 1.25 rs .Someone who knows this softwre can easily convert to sterioscopc http://www.blogger.com/img/blank.gifsession,otherwise u can go for good tutorials,for learning this small portion why u want to spend some lakhs. They r cheats,Before their was a rumor about Animation,samething they r trying on this course,its useless,when i was with them they got almost 200 calls for admison,i dnt know why this peoples r going after this cheats,Amrta tv pls dont support this guys,if u need the real information about sterioscopy pls call me i can help u,
Jeevan KJ