Sunday, December 2, 2007

മോഹന്‍ലാലിന്റെ ഇമേജും വിഗ്ഗും

മോഹന്‍ലാല്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്. അതിനെക്കുറിച്ച് മമ്മൂട്ടിയുടെ ഫാന്‍സിനൊഴികെ മറ്റാര്‍ക്കും തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. (ലാലിന്റെ ഇപ്പോഴത്തെ അഭിനയ ശൈലിയെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ല. എവിടെയോ അദ്ദേഹം സ്റ്റൈലൈസ് ചെയ്യപ്പെട്ട് പോയതുപോലെ. മമ്മൂട്ടി കൂടുതല്‍ മെച്ചപ്പെടുമ്പോള്‍ മോഹന്‍ ലാല്‍ താഴേക്ക് വരുന്നുണ്ടോ?)

വളരെ നാളായി ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്ന കാര്യം മോഹന്‍ലാലിനോട് മനോരമ ന്യൂസിലെ നേരെചൊവ്വേയില്‍ ജോണ്‍ ചോദിച്ചു, ലാലിന്റെ വിഗ്ഗിനെക്കുറിച്ച്.
പതിവുപോലെ താത്വികമായ ഒരു മറുപടിയില്‍ ലാല്‍ തെന്നിമാറി.

രജനീകാന്തും സിദ്ദീക്കും ബാലചന്ദ്രമേനോന്‍ വരെ അവരുടെ മുടിയില്ലാത്ത തല മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. മോഹന്‍ലാലെന്തേ മടിക്കുന്നു?
അദ്ദേഹത്തിന് ഇമേജിനെ ഭയക്കുന്നുണ്ടാവാം. ഇമേജ് താരത്തെ തീവ്രമായി ബാധിക്കുന്ന തമിഴ് നാട്ടില്‍ ഇല്ലാത്ത പ്രശ്നം കേരളത്തിലുണ്ടാകുമോ?

13 comments:

ചോപ്പായി said...

രജനീകാന്തും സിദ്ദീക്കും ബാലചന്ദ്രമേനോന്‍ വരെ അവരുടെ മുടിയില്ലാത്ത തല മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. മോഹന്‍ലാലെന്തേ മടിക്കുന്നു?
അദ്ദേഹത്തിന് ഇമേജിനെ ഭയക്കുന്നുണ്ടാവാം. ഇമേജ് താരത്തെ തീവ്രമായി ബാധിക്കുന്ന തമിഴ് നാട്ടില്‍ ഇല്ലാത്ത പ്രശ്നം കേരളത്തിലുണ്ടാകുമോ?

മുക്കുവന്‍ said...

is this true ? I was not aware of it. hmm.. its time for me too...\

myexperimentsandme said...

യ്യോ, ലാലേട്ടന് വിഗ്ഗുണ്ടോ? പുതിയ ഞെട്ടിക്കുന്ന അറിവ് :) പങ്കകള്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കും?

ശ്രീ said...

“ലാലിന്റെ ഇപ്പോഴത്തെ അഭിനയ ശൈലിയെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ല. എവിടെയോ അദ്ദേഹം സ്റ്റൈലൈസ് ചെയ്യപ്പെട്ട് പോയതുപോലെ. മമ്മൂട്ടി കൂടുതല്‍ മെച്ചപ്പെടുമ്പോള്‍ മോഹന്‍ ലാല്‍ താഴേക്ക് വരുന്നുണ്ടോ?”

ഇതിനോട് യോജിയ്ക്കുന്നു. മമ്മൂക്ക കൂടുതല്‍‌ നന്നാകുമ്പോള്‍‌ ലാലേട്ടന്‍ പഴയതു പോലെ പെര്‍‌ഫോം ചെയ്യാനാകുന്നില്ല.

Suraj said...

മമ്മൂട്ടിക്കും വിഗ്ഗുണ്ട്. പക്ഷേ അതു ഹെയര്‍ വീവ് (മുടി നെയ്തത്) ചെയ്തു വച്ചിരിക്കുകയാണെന്നാണ് ഒരു പ്രൊഡക്ഷന്‍ എക്സിക്കുട്ടീവു പറഞ്ഞുള്ള അറിവ്. ശരിയാണോ ആവോ!

മോഹന്‍ ലാലും തിലകനും നെടുമുടി വേണുവുമൊക്കെ over stylizationന്റെ ഉദാഹരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്നതു സത്യം. ഒരു പരിധിക്കപ്പുറമുള്ള വൈവിധ്യം അഭിനയത്തില്‍ - വിശേഷിച്ച് വൈകാരികതീക്ഷ്ണതയുള്ള രംഗങ്ങളില്‍- അവര്‍ക്ക് ഇപ്പോള്‍ കൊണ്ടു വരാനാവുന്നില്ല. അതേ സമയം മമ്മൂട്ടി ഇന്നും അഭിനയത്തിന്റെ സാധ്യതകള്‍ ഇടയ്ക്കിടെയെങ്കിലും തേടുന്നുണ്ട് . ‘പളുങ്കി‘ല്‍ പട്ടണത്തിലെ ലോഡ്ജില്‍ മറ്റൊരു സ്ത്രീയുമായി കഴിഞ്ഞിട്ട് അതു തിരികെ വീട്ടില്‍ വന്ന് ഭാര്യയോട് ഒളിക്കാനാവാതെ കിടക്കയില്‍ കിടന്നു വിങ്ങുന്ന ഭര്‍ത്താവിന്റെ ചേഷ്ട ഇന്നും ഉള്‍ക്കുളിരുണ്ടാക്കുന്നു.
ദശരഥം എന്ന പഴയ ചിത്രത്തിന്റെ ക്ലൈമാക്സില്‍ ലാല്‍ സുകുമാരിയോട് അവസാനം പറയുന്ന വാചകത്തിനു പിന്നിലെ പകര്‍ന്നാട്ടം പോലെ ഒന്ന് ഇനിയെന്നു കാണും.?

സാജന്‍| SAJAN said...

1,ദയവായി ഈ പോപപ്പ് വിന്‍ഡോ കമന്റ് ഓപ്ഷനില്‍ നിന്നെടുത്ത് കളയാമോ?
2 പങ്കകള്‍ ഇതിനെങ്ങനെ പ്രതികരിക്കുമോ ആവോ?
അഡ്രസ്സും ഫോണ്‍ നമ്പരും ഒക്കെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ടോ?

അനാഗതശ്മശ്രു said...

GULF GATE HAIR FIXING????????

[ nardnahc hsemus ] said...

ചുമ്മാതാണോ അങേര് അച്ചാറും ചെമ്മീനും മസാലപ്പൊടിയും പൊറോട്ടയുമൊക്കെ കയറ്റിയയയ്ക്കുന്ന കമ്പനികള്‍ തുടങിയത്..

മായാമയൂരമെന്ന ചിത്രം തൊട്ട് കൊഴിയുന്ന മുട്യാണേ....(കുളിച്ച് കയറിവരുന്ന ലാ‍ലിന്റെ പെട്ട ശരിയ്ക്കും കാണുന്നുണ്ട് അതില്‍)

ഓ യെവന്മാര്‍ക്ക് മുടിയുണ്ടെങ്കിലെന്ത് യില്ലേലെന്ത് ?വിഗ്ഗ് വച്ചാലെന്ത് ഇല്ലേലെന്ത്? ക്രിക്കറ്റുകളിക്കാര്‍ കളിച്ചാലെന്ത് ഇല്ലേലെന്ത്... അവന്മാര്‍ക്ക് തന്നെ ഗുണവും ദോഷവും... പൊതുജനത്തിന്, കലാരൂപമോ കളിയോ ആസ്വദിച്ചാല്‍ പോരെ...?
:)

(...ഒരു വിഗ്ഗെവിടെകിട്ടും??) :)

ഏറനാടന്‍ said...

ഇതെന്തൊരു കൂത്ത്! ലാലേട്ടനോ അതോ മമ്മൂക്കയോ 'മുടി'യനായ താരന്‍ പുത്രന്‍?? എന്നതാണോ സിമ്പോസിയം? വസ്തുതകള്‍ പരിശോധിച്ചാല്‍ കിട്ടുന്നത് ഇരുവരും മുടിതീരും താരങ്ങള്‍ തന്നെയെന്നതാണ്‌ കൂട്ടുകാരേ...
:)

ചോപ്പായി said...

കേരളത്തിലെ “രസികര്‍”‍ എല്ലാം ഇനി അരസികര്‍ ആകുമോ...? ദൈവമേ ഈ പറഞ്ഞതൊന്നും എന്റെ വെളിപ്പെടുത്തല്‍ അല്ല കേട്ടോ!

സാജന്റെ നിര്‍ദ്ദേശത്തിന് നന്ദി.

സൂരജ് പറഞ്ഞത് പോലെ മികച്ചനടന്മാരില്‍ മിക്കവരും ചെടിപ്പിക്കുന്ന ശൈലികളിലേക്ക് നീങ്ങിപ്പോയിരിക്കുന്നു.
ലാലിന്റെ കാര്യത്തില്‍ അമിതലാളനയേറ്റ കുട്ടിയുടെ അവസ്തയാണ്. Born artist എന്നൊക്കെ പറഞ്ഞ് പറഞ്ഞ് പുള്ളിക്കാരന്‍ സ്വയം മറന്നോ ആവോ! എന്നും കുറ്റം പറച്ചില്‍ കേള്‍ക്കേണ്ടി വന്ന മമ്മൂ‍ട്ടിയുടെ അര്‍പ്പണത്തിന് ഫലമുണ്ടായി.

ഹെയര്‍ വീവിന് പൊതുവെ സിനിമാക്കാരുടെയിടയില്‍ സ്വീകാര്യത കുറവാണ്. അമീര്‍ഖാന്‍, പ്രഭു പോലുള്ളവര്‍ ഇപ്പോഴും വിഗ്ഗ് (ഓമനപ്പേര് - ഹെയര്‍ ഫിക്സിംഗ്) വക്കുന്നു. ഹെയര്‍വീവിന്റെ പ്രായോഗികത എത്രത്തോളമുണ്ട് - ഡോ. സൂരജ് പറഞ്ഞുതരുമോ?

പൈങ്ങോടന്‍ said...

ഒരു നടനോ നടിയോ ആരുമായിക്കൊള്ളട്ടെ, ഓരൊരുത്തര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് മേക്കപ്പിടാനും വിഗ്ഗുവെക്കാനുമുള്ള സ്വാതന്ത്യ്രമില്ലേ? ഒരാള്‍ വിഗ്ഗുവെക്കുന്നില്ല എന്നുവെച്ച് മറ്റൊരാളും അങ്ങിനെ തന്നെ ആവണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
ഞാന്‍ ഒരു മമ്മൂട്ടി പങ്കയാ...എന്നാലും ഇത് പറഞ്ഞൂന്നേയൊള്ളൂ..

ചോപ്പായി said...

ലാല്‍ വിഗ്ഗ് വയ്ക്കുന്നതുകൊണ്ട് അദ്ദേഹത്തോടുള്ള ഇഷ്ടം കുറയുന്നില്ല, വയ്ക്കാത്തതുകൊണ്ട് മമ്മൂട്ടിയോടൊട്ട് കൂടാന്നും പോകുന്നില്ല. ഇതിനെ കുറിച്ച് ലാലിനുള്ള ഭയമാണ് ഞാനവതരിപ്പിച്ചത്.

മുരളിദാസ് പെരളശ്ശേരി said...

ഹ്ഹോ!!!!ഒരു "മുടി "ഞ്ഞ ചിന്ത ...!!!!!!