Friday, November 23, 2007

സ്റ്റാര്‍ സിംഗര്‍ ഗായകനെതിരെ ഒരു ഗ്രൂപ്പോ?

ബൂലോഗം നിറയെ റിയാലിറ്റി ഷോകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍. അതിനിടയില്‍ കോപ്പിയടി വിവാദവും മറുവാദവുമൊക്കെയായി രസകരമായി മുന്നേറുകയാണ്. തീര്‍ച്ചയായും ടി വി ചാനലുകളുടെ ചീറ്റിംഗിനെക്കുറിച്ച് ഒരു അവബോധം വളര്‍ത്താന്‍ ഇത് ഉപകാരപ്രദമായിരിക്കും. ഒരു ജനതയുടെ ആത്മാവിഷ്കാരവുമായി വന്ന കൈരളിയാണ് ഇതിലെ ഏറ്റവും വലിയ തട്ടിപ്പുകാരന്‍! അവര്‍ എലുമിനേഷന്‍ നടക്കുന്ന അന്നു പോലും വോട്ട് ചേദിച്ചു കളഞ്ഞു!

പക്ഷെ ഇതിനിടയില്‍ നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ചില നീക്കങ്ങള്‍ പുറമേ നടക്കുന്നില്ലേന്നൊരു സംശയം!
നജീം നല്ല പാട്ടുകാരനാണ്. കുട്ടിയായിരിക്കുമ്പോള്‍ ഏഷ്യാനെറ്റിന്റെ തന്നെ സംഗീത മത്സരത്തില്‍ പങ്കെടുത്ത് വിജയി ആയിട്ടുള്ളയാള്‍. അരുണ്‍ഗോപനും ദുര്‍ഗയുമൊക്കെ ഒപ്പം നില്‍ക്കുന്നവരാണ്. (മറ്റ് പലരുടേയും പേരറിഞ്ഞുകൂടാത്തതുകൊണ്ടാണ് പരാമര്‍ശിക്കാത്തത്, ക്ഷമിക്കുക).
ആരാവും വിജയിയെന്ന് കുറഞ്ഞപക്ഷം ഏഷ്യാനെറ്റിന് പുറത്തുള്ളവര്‍ക്കൊന്നുമറിയില്ല (എനിക്കെങ്കിലും).
(സഹതാപ SMS കിട്ടാന്‍ വേണ്ടി ഒരു പാവത്തിനെ വച്ചു കൊണ്ടിരിക്കന്നത് പോട്ടെ. സന്നിധാനത്തിന്റെ ഗാനമേളയ്ക്ക് അയാള്‍ക്ക് മാത്രം ഇപ്പോള്‍ 25000 രൂപ കൊടുക്കണം. കക്ഷിക്ക് നിന്ന് തിരിയാന്‍ നേരമില്ലാത്ത തിരക്ക്! അയാളുടെ ദുരിതങ്ങള്‍ക്ക് അറുതിവന്നതില്‍ സന്തോഷം മാത്രം.)

ഇതിനിടയില്‍ ചില താത്പര്യങ്ങളുന്മായി കുറച്ചുപേര്‍ അലയുന്നതുപോലെ. അത് മത്സരാര്‍ത്ഥികളുടെ അഭ്യുദയകാംക്ഷികളായിരിക്കാം അല്ലായിരിക്കാം. വിജയിയെ നിര്‍ണ്ണയിക്കാന്‍‍ തിരക്കുകൂട്ടുന്നവര്‍. 40 ലക്ഷത്തിന്റെ കളിയല്ലെ. അവരുടെ താത്പര്യക്കാര്‍ വിജയി ആകേണ്ടത് അവരുടെ ആവശ്യമാകുന്നു. അതിനെന്താ ചെയ്യുക?

ഒന്നേയുള്ളൂ, വിജയി ആരെന്ന് അറിയാത്ത സ്ഥിതിക്ക് കിട്ടാന്‍ സാധ്യതയുള്ള ചിലരെയെങ്കിലും ലിസ്റ്റില്‍ നിന്നൊഴിവാക്കുക, അതാവും മാര്‍ഗം. അതിനുള്ള എളുപ്പ വഴിയാണ് ഇന്ന മത്സരാര്‍ത്ഥിക്കാണ് സമ്മാനം നല്‍കാന്‍ ചാനല്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് രഹസ്യരൂപേണ പരസ്യമാക്കുക. ചാനലിനുമേല്‍ ഒരു പരോക്ഷ സമ്മര്‍ദ്ദം! നജീമിന് സമ്മാനം കൊടുക്കാന്‍ ഏഷ്യാനെറ്റ് ഇനി രണ്ടാമതൊന്ന് ആലോചിക്കും. സമ്മാനം അയാള്‍ക്ക് കൊടുത്താല്‍ ഇത് നേരത്തെ പറഞ്ഞുറപ്പിച്ചതാണെന്ന് വരും. പിന്നെ...

ഇതൊക്കെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കാന്‍ ബൂലോഗത്തെ തലമുതിര്‍ന്നവരെയുണ്ട്.
കഴിവും ഭാഗ്യവുമുള്ളവര്‍ കൊണ്ടുപോകട്ടെ. എന്തിനാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത്?